---
title: "ഇരിട്ടി മാടത്തിയിൽ പിക്കപ്പ് ലോറി ഇടിച്ച് കാൽനട യാത്രക്കാരന് ദാരുണാന്ത്യം"
english_title: "Pedestrian Killed in Iritty Madathil Pickup Lorry Accident"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/374302/ iritty-madathil-pickup-lorry-accident-pedestrian-died"
published_at: "2026-07-24T11:49:00+05:30"
category: "News"
language: "ml"
image: "https://malayorashabdam.truevisionnews.com/image-uploads/6a630490687c8_iritty.jpeg"
keywords: ["Iritty", "Madathil", "Accident", "Pickup Lorry", "Kerala News"]
---

# ഇരിട്ടി മാടത്തിയിൽ പിക്കപ്പ് ലോറി ഇടിച്ച് കാൽനട യാത്രക്കാരന് ദാരുണാന്ത്യം

> **Lead Summary:** **ഇരിട്ടി:** മത്സ്യവുമായി പോയ പിക്കപ്പ് ലോറി കാൽനട യാത്രക്കാരനെ ഇടിച്ച് മറിഞ്ഞു. കാൽനട യാത്രക്കാരൻ സംഭവ സ്ഥലത്ത് വെച്ച് മരിച്ചു.

## Article Content

**ഇരിട്ടി:** മത്സ്യവുമായി പോയ പിക്കപ്പ് ലോറി കാൽനട യാത്രക്കാരനെ ഇടിച്ച് മറിഞ്ഞു. കാൽനട യാത്രക്കാരൻ സംഭവ സ്ഥലത്ത് വെച്ച് മരിച്ചു.

ഇരിട്ടി മാടത്തിയിൽ സെന്റ് സെബാസ്റ്റ്യൻ പള്ളിക്ക് സമീപം ഇന്ന് രാവിലെ 8 മണിയോടെയാണ് അപകടം.

മാടത്തി അത്തിക്കൽ ഹൗസിലെ ബാലൻ (64) ആണ് മരിച്ചത്. മാടത്തി ടൗണിലൂടെ നടന്നു വരികയായിരുന്ന ബാലന്റെ ദേഹത്തേക്ക് കർണാടകയിലേക്ക് മത്സ്യവുമായി പോവുകയായിരുന്ന പിക്കപ്പ് ലോറി നിയന്ത്രണം വിട്ട് പാഞ്ഞുകയറുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ ലോറിയും മറിഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/374302/ iritty-madathil-pickup-lorry-accident-pedestrian-died)